ഒരു രൂപയുടെ നാണയമുപയോഗിച്ച് സിഗ്നല്‍ ലൈറ്റ് ചുവപ്പാക്കി മാറ്റി ട്രെയിന്‍ നിര്‍ത്തിച്ച ശേഷം യാത്രക്കാരെ കൊള്ളയടിച്ചു

single-img
25 May 2015

signal-newറെയില്‍ വേ സിഗ്‌നല്‍ ടെര്‍മിനലുകളില്‍ ഒരു രൂപ നാണയമുപയോഗിച്ച് ലൈറ്റിന്റെ കളര്‍മാറ്റി ട്രെയിന്‍ നിര്‍ത്തിച്ച ശേഷം യാത്രക്കാരെ കൊള്ളയടിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓംഗോളില്‍ ശവച്ച് ഹൈദരാബാദ് – ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന ഒരു യാത്രക്കാരിയുടെ 24 ഗ്രാം വരുന്ന മാലയാണ് കൊള്ളയടിക്കപ്പെട്ടത്.

സംഭവത്തിനു പിന്നില്‍ ബിഹാര്‍ മോഷണ സംഘത്തിന്റെ പങ്കാളിത്തമുണ്ടെന്ന് റെയി്വേ പോലീസ് കരുതുന്നു. റെയില്‍വേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ കരാറെടുത്തു ചെയ്യാറുള്ള ബിഹാര്‍ തൊഴിലാളികള്‍ക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക ജ്ഞാനമുണ്ടെന്നും ഒരുരൂപ നാണയമുപയോഗിച്ച് സിഗ്‌നല്‍ മാറ്റാനും ഇവര്‍ക്ക് അറിയാമെന്നും അധികൃതര്‍ പറഞ്ഞു.

ഡല്‍ഹിയിലും ഇതിനു സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ബിഹാര്‍ സ്വദേശികളായ ഒരു സംഘത്തിനായി പോലീസ് അന്വേഷണം ാരംഎഭിച്ചിട്ടുണ്ട്. അതേസമയം സിഗ്‌നല്‍ ലൈറ്റുകളില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടാല്‍ വെടിവെയ്ക്കാന്‍ പോലീസിന് ഉന്നതതലങ്ങളില്‍ നിന്നും നിര്‍ദേശം കിട്ടിയിട്ടുണ്ട്.