ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജലവിതരണം നടത്താനാകാത്ത ഒരു രാജ്യമായി 2025 ല്‍ ഇന്ത്യ മാറുമെന്ന് പഠനങ്ങള്‍

single-img
25 May 2015

Drought-Sri-Lanka-File

ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജലവിതരണം നടത്താന്‍ സാധിക്കാത്ത ഒരു രാജ്യമായി 2025 ഓടെ ഇന്ത്യമാറുമെന്ന് പഠനങ്ങള്‍. ജലദൗര്‍ലഭ്യം രൂക്ഷമാകുന്ന ഒരു അവസ്ഥയിലേക്കാണ് ഇന്ത്യയുടെ പോക്കെന്നും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വെള്ളം നല്‍കാന്‍ തക്കവണ്ണമുള്ള ജലസ്രോതസുകള്‍ ഇല്ലാത്തതുകാരണം ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ ജലസേചനത്തിനായുള്ള 70 ശതമാനം ജലവും ഗാര്‍ഹിക ആവശ്യത്തിനുള്ള 80ശതമാനം ജലവും ലഭിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസുകളില്‍ നിന്നാണ്. പക്ഷെ ഈ ജലസ്രോതസും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക വരുമാനം കൂടുന്നതും വ്യാവസായിക സേവനമേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നതും മൂലം വീടുകളിലും വ്യവസായശാലകളിലും കൂടുതല്‍ അളവിലുള്ള ജലത്തിന്റെ ആവശ്യം നേരിടുന്നുവെന്നതും ജലദൗര്‍ലഭ്യത്തിനുള്ള ഒരു പ്രധാനകാരണമാണെന്നും പ്രമുഖ വാട്ടര്‍ സെക്ടര്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ ഇ എ വാട്ടര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.