സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും വാഹനങ്ങളിലും മന്ദിരങ്ങളിലും മുഖം മറച്ച് വസ്ത്രം ധരിക്കുന്നത് നിരോധിച്ച് നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ ഉത്തരവിട്ടു

single-img
25 May 2015

Veiled-Muslim-Women

നെതര്‍ലാന്റ്‌സില്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും വാഹനങ്ങളിലും മന്ദിരങ്ങളിലും മുഖം മറച്ച് വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭുടെ തീരുമാനം നടപ്പില്‍ വന്നു. മന്ത്രിസഭയുടെ പുതിയ തീരുമാനം അനുസരിച്ച് വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പൊതുവാഹനങ്ങള്‍ എന്നിവിടങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണ രീതി വിലക്കിയിരിക്കുകയാണ്.

മന്ത്രിസഭ മേയ് 22നാണ് തീരുമാനം പാസാക്കിയത്. എന്നാല്‍ പൊതുനിരത്തുകളില്‍ പര്‍ദ്ദ ധരിച്ച് നടക്കാന്‍ സാധിക്കില്ല എന്നോര്‍ത്ത് ഭയക്കേണ്ടെന്നും റോഡില്‍ നിഖാബ് ധരിച്ചു നടക്കുന്നതിന് നിരോധനമില്ലെന്നും പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ആളുകളുടെ മുഖം വ്യക്തമായി കാണിക്കേണ്ടത് അവശ്യമായതിനാലാണ് ഇങ്ങനെയൊരു നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ഏകദേശം 28,000 രൂപ പിഴ ഈടാക്കും.