സെഷാന് ജോലി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സെഷാന്റെ ഹിന്ദു സുഹൃത്തുക്കള്‍ പ്രസ്തുത ഡയമണ്ട് കമ്പനിയിലെ ജോലി ഉപേക്ഷിച്ചു

single-img
25 May 2015

hqdefault

ഡയമണ്ട് കയറ്റുമതി കമ്പനിയില്‍ മുസ്ലിമായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട സെഷാന്‍ ഖാന്റെ സുഹൃത്തുക്കള്‍ തങ്ങളുടെ സുഹൃത്തിന് നിഷേധിക്കപ്പെട്ട കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. തന്റെ സുഹൃത്തിനോടുള്ള മോശം സമീപനം മൂലം രണ്ട് ഘട്ടമായി നടന്ന സെലക്ഷന്‍ പ്രക്രിയയിലൂടെ തനിക്ക് ലഭിച്ച ജോലി താന്‍ ഉപേക്ഷിക്കുകയാണെന്ന് സെഷാന് ഖാന്റെ സുഹ്രുത്ത് മുകുന്ദ് മണി പാണ്ഡേ അറിയിച്ചു.

സെഷാന് സംഭവിച്ചത് തെറ്റും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. കമ്പനി അധികാരികള്‍ വളരെ ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നവരാണെന്ന കാര്യം അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിലെ ജോലി തനിക്ക് വേണ്ടെന്നും പ്രസ്തുത കമ്പനിയെ സെഷാന്റെ മറ്റൊരു സുഹൃത്ത് ഓംകാര്‍ ബാന്‍സോദ് പറഞ്ഞു. ഹിന്ദുമതത്തില്‍പെട്ടവരെ മാത്രം ജോലിക്കായി എടുക്കുന്ന ഒരു അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും ഈ സംഭവത്തിന് ശേഷം ഓഫീസ് സന്ദര്‍ശിച്ച തങ്ങള്‍ക്ക് ത്യപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, കമ്പനിയില്‍ വെജിറ്റേറിയന്‍ മാത്രം കഴിക്കണമെന്നാണ് നിയമമമെന്നും അവര്‍ പറയുന്നു. തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന കമ്പനിയുടെ ഇത്തരത്തിലുള്ള നിലര്‍ബന്ധങ്ങളില്‍ തങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും അതിനാല്‍ തശന്ന ഇത്തരത്തിലുള്ള ഒരു കമ്പനിയില്‍ ജോലിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

ജോലിക്ക് അപേക്ഷിച്ച സെഷാന്‍ ഖാന് കമ്പനിയില്‍ നിന്നും മുസ്ലിം ജോലിക്കാരെ എടുക്കാറില്ല എന്ന മറുപടികിട്ടയതോശടയാണ് ഈ വിവാദം കത്തിപ്പടര്‍ന്നത്. മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം ജോലിക്കായി അപേക്ഷിച്ച തന്റെ അപേക്ഷ മാത്രം നിരസിക്കപ്പെട്ടുവെന്നുകാട്ടി തനിക്ക് ലഭിച്ച മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അത് കണ്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.