ബന്ദിപൂര്‍ ദേശീയപാതയില്‍ റോഡിന്റെ അരികില്‍ നിന്ന ആനയ്ക്കും കുട്ടിയാനയ്ക്കുമൊപ്പം സെല്‍ഫിയെടുക്കാനെത്തിയ യുവാവിനേയും യുവതിയേയും ആന ആക്രമിച്ചു

single-img
25 May 2015

Selfi with ele

Image Courtesy:ഓസ്റ്റിൻ ചെറുപുഴ|ദീപിക

മൈസൂരു- ഊട്ടി ദേശിയപാതയിലെ ബന്ദിപൂര്‍ വനമേഖലയില്‍ റോഡരികില്‍ നിന്ന ആനയ്ക്കും കുട്ടിയാനയ്ക്കുമൊപ്പം സെല്‍ഫിയെടുക്കാനെത്തിയ സഞ്ചാരികളെ ആന ആക്രമിച്ചു. ആനയും കുഞ്ഞും നില്‍ക്കുന്നത് കണ്ട് റോഡില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി സെല്‍ഫിയെടുത്ത യുവാവിനും യുവതിക്കും നേരെ കാട്ടാന കുഞ്ഞുമായി ആക്രമിക്കാനടുക്കുകയായിരുന്നു.

ആനവരുന്നത് കണ്ട് കാറില്‍ കയറാനാതെ യുവാവും യുവതിയും ഓടിമാറിയതിനെ തുടര്‍ന്ന് ആന കാര്‍ ആക്രമിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തകര്‍ത്ത് കാറിനുള്ളില്‍ നിനന്ും ഭക്ഷണ സാധനങ്ങളും പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗും ആന പുറത്തെടുത്ത് ഭക്ഷിച്ചു. അതിനുശേഷം കയറ്റത്തില്‍ നിര്‍ത്തിയിരുന്ന കാര്‍ തള്ളി പിറകിലേക്ക് ഉരുട്ടുകയായിരുന്നു.

കാര്‍ വരുന്നത് കണ്ട് പിറകില്‍ വാഹനങ്ങള്‍ നിര്‍ത്തിയിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതിനിടയില്‍ പിറകിലേക്ക് നീങ്ങിയ കാറിനെ യുവാവ് തടയാന്‍ നോക്കിയതും ആശങ്ക സൃഷ്ടിച്ചു. കാര്‍ പിറകിലേക്ക് ഉരുണ്ട് അടുത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ബന്ദിപൂര്‍ വനമേഖലയിലൂടെ ഉച്ചത്തില്‍ പാട്ട് വെച്ചും തുടരെ ഹോണ്‍ മുഴക്കിയും കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നേരെ ആനകള്‍ പ്രകോപിതരാകാറുണ്ട്. വനമേഖലകളില്‍ വഴിയില്‍ കാണുന്ന വന്യജീവികളെ ഉപദ്രിവക്കരുതെന്നും പ്രകോപിതരാക്കരുതെന്നുമുള്ള നിര്‍മദ്ദശങ്ങള്‍ അധികൃതര്‍ നലകാറുണ്ടെങ്കിലും ചില യാത്രക്കാര്‍ അത് ഗൗനിക്കാതെ ഫോട്ടോയ്ക്കും മറ്റുമായി വാഹനം നിര്‍ത്തി വനമദ്ധ്യത്തില്‍ ഇറങ്ങാറുണ്ട്.