ആമിർ ഖാൻ ഇപ്പോൾ ഷൂലേസ് കെട്ടാന്‍ ബുദ്ധിമുട്ടുന്നു

single-img
25 May 2015

AamirKhanആമിർ ഖാൻ ഇപ്പോൾ ഷൂലേസ് കെട്ടാന്‍ ബുദ്ധിമുട്ടുന്നുതായി വെളിപ്പെടുത്തൽ. ‘ദാംഗല്‍’ എന്ന പുതിയ ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷം ചെയ്യുന്നതിനാണ് ആമിര്‍ തന്റെ ഭാരം 95 കിലോ ആക്കിയത്. എന്നാൽ തനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് തീര്‍ന്നാല്‍ പഴയ ലുക്കിലേക്ക് തിരിച്ചുവരുമെന്നും ആമിര്‍ പറഞ്ഞു. ജൂണിലെ അടുത്ത ഷെഡ്യൂളില്‍ പ്രായം കുറഞ്ഞ ലുക്കിന് വേണ്ടിയാണ് വീണ്ടും തൂക്കം കുറയ്ക്കുന്നത്.