ശബരിമല പ്രതിഷ്ഠാദിനപൂജക്കായി വ്യാഴാഴ്ച വൈകീട്ട് നടതുറക്കും

single-img
25 May 2015

sabarimalaതിരുവനന്തപുരം: ശബരിമല പ്രതിഷ്ഠാദിനപൂജക്കായി  വ്യാഴാഴ്ച വൈകീട്ട് 5.30ന് തുറന്ന് 29ന് രാത്രി 10ന് അടയ്ക്കും. വെള്ളിയാഴ്ച വെളുപ്പിന് അഞ്ചിന് നട തുറന്ന് നിര്‍മാല്യദര്‍ശനത്തിനുശേഷം ഗണപതിഹോമവും നെയ്യഭിഷേകവും നടത്തും. തുടര്‍ന്ന് പതിവ് പൂജകളായ ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയും വിശേഷാല്‍പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. പ്രതിഷ്ഠാദിന പൂജകള്‍ പൂര്‍ത്തിയാക്കി 29ന് രാത്രി 10ന് അടയ്ക്കുന്ന നട മിഥുനമാസ പൂജകള്‍ക്കായി ജൂണ്‍ 15ന് വൈകീട്ട് തുറക്കും.