ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

single-img
24 May 2015

07-1412676413-siddique-3ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു.ഭാര്യയെ മൊഴി ചൊല്ലിയ കേസില്‍ വേട്ടയാടപ്പെടുന്നതിനാല്‍ മാറി നില്‍ക്കുന്നതാണ് ധാര്‍മികമായ ശരിയെന്ന് സിദ്ദിഖ് പറഞ്ഞു.കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്‍കി.

ആരോപണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നത്. തനിക്കെതിരായ ആരോപണത്തില്‍ നിന്ന് മുക്തനാകും വരെ ഒൗദ്യോഗിക പദവികളില്‍ തുടരില്ല. തന്നെ വേട്ടയാടുന്നതിനാല്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും സിദ്ദിഖ് പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതത്തെയും പൊതുജീവിതത്തെയും തകര്‍ക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും ഷാനവാസും മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറി ജയന്തും കൂട്ടാളികളും മുന്‍ഭാര്യ നസീമയ്‌ക്കൊപ്പം ഗൂഢാലോചന നടത്തുന്നതായി സിദ്ദിഖ് ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു