മുസ്‌ലിമായതിന്റെ പേരില്‍ ജോലി നിഷേധിച്ച നടപടിക്കെതിരെ ഗാന്ധിയന്‍ മറുപടിയുമായി മുസ്‌ലിം ലീഗ്,മതത്തിന്റെ പേരില്‍ ഒരു മുസ്‌ലിമിന് ജോലി നിഷേധിക്കപ്പെടുമ്പോള്‍ പത്ത് ഹിന്ദുമത വിശ്വാസികള്‍ക്ക് ജോലി നൽകുമെന്ന് മുസ്‌ലിം ലീഗ് മഹാരാഷ്ട്ര ഘടകം

single-img
24 May 2015

iumlഗാന്ധിയൻ സമരമാർഗ്ഗവുമായി മുസ്‌ലിം ലീഗ് മഹാരാഷ്ട്ര ഘടകം.മുസ്‌ലിമായതിന്റെ പേരില്‍ ജോലി നിഷേധിച്ച നടപടിക്കെതിരെ ഒരു മുസ്‌ലിമിന് ജോലി നിഷേധിക്കപ്പെടുമ്പോള്‍ പത്ത് ഹിന്ദുമത വിശ്വാസികള്‍ക്ക് ജോലി നൽകുമെന്ന ഗാന്ധിയന്‍ മറുപടിയുമായാൺ?ഉ മുസ്‌ലിം ലീഗ് മഹാരാഷ്ട്ര ഘടകം രംഗത്ത് വന്നത്.രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും മതവിദ്വേഷം ഇല്ലാതാക്കുകയുമാണ് ഈ ശ്രമത്തിന്റെ ലക്ഷ്യം.മുസ്ലീം ഉടമസ്ഥതയിലുള്ള സ്വകാര്യ മേഖലാ കമ്പനികളില്‍ പത്തുവീതം ഹിന്ദുക്കള്‍ക്ക് ജോലി നല്‍കാനാണ് തീരുമാനം.

മുംബൈ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പര്‍വേസ് എസ് ലക്ക്ഡാവാലയാണു പത്രസമ്മേളനത്തില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്വകാര്യ മേഖലാ കമ്പനികളില്‍ പത്തുവീതം ഹിന്ദുക്കള്‍ക്ക് ജോലി നല്‍കാനാണ് തീരുമാനം അറിയിച്ചത്.

‘മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അപകടകരമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപ രാജ്യമായ ഇന്ത്യയുടെ ഭരണഘടനക്കും മതസൗഹാര്‍ദത്തിനും വലിയ വെല്ലുവിളിയാണിതെന്നും. ആധുനിക കാലത്ത് ഇത് വെച്ചുപൊറുപ്പിക്കാവുന്നതല്ലെന്നും മുംബൈ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പര്‍വേസ് എസ് ലക്ക്ഡാവാല പറഞ്ഞു.

സെഷാന്‍ അലി ഖാന്‍ എന്ന എം.ബി.എ. ബിരുദധാരിക്കാണു മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വജ്രാഭരണ കയറ്റുമതി സ്ഥാപനം മുസ്‌ലീമായതിന്റെ പേരില്‍ ജോലി നിരാകരിച്ചത്.സെഷാന് ജോലി നിരാകരിച്ച കാര്യം സാമൂഹിക പ്രവര്‍ത്തകനായ ഷെസാദ് പുനാവാലയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചത്. പരാതി ലഭിച്ചിട്ടുണ്ടന്നും നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദ് പറഞ്ഞു. മതപരമായ വിവേചനം കാട്ടിയതിന് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.