കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജുവൽമേരി സാമൂഹ്യ പ്രവർത്തകയുടെ വേഷത്തിൽ എത്തുന്നു

single-img
23 May 2015

download (2)മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ യുവതാരം ജുവൽമേരി സാമൂഹ്യ പ്രവർത്തകയുടെ വേഷം അവതരിപ്പിക്കുന്നു. ഒരു മാതൃകാ ഗ്രാമത്തിന് വേണ്ടി പോരാടുന്ന ഉമാദേവി എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ജുവൽ പറഞ്ഞു.

 
ഇത് രണ്ടാം തവണയാണ് ജുവൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടി വളരെയധികം പിന്തുണ നൽകുന്ന ഒരു അഭിനേതാവാണെന്നും നമുക്കൊരു തെറ്റു പറ്റിയാൽ അദ്ദേഹം അത് തിരുത്തിത്തരുമെന്നും ജുവൽ പറഞ്ഞു.

 

ജോയ് മാത്യു, സുനിൽ സുഗദ, ഷാജു നവോദയ,നന്ദു, പാഷാണം ഷാജി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് ഔസേപ്പച്ചനാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു.