വിവാഹവേദിയില്‍ വധു പത്തുപവനില്‍ കൂടുതല്‍ സ്വര്‍ണ്ണമണിഞ്ഞാല്‍ വധുവിന്റെയും വരന്റെയും വീട്ടുകാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

single-img
23 May 2015

Kerala Brideകേരളത്തിലെ വിവാഹ വേദികളില്‍ വധു അണിയുന്ന സ്വര്‍ണം 10 പവനാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടി. വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ വധുവിന്റെയും വരന്റെയും വീട്ടുകാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സപ്തസാര സാംസ്‌കാരിക സമിതിയുടെ വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വധുവിന്റെ ശരിയായ സൗന്ദര്യം അവര്‍ വിവാഹ വേദികളില്‍ കൂടുതല്‍ സ്വര്‍ണവും ആര്‍ഭാടവും ഉപയോഗിക്കുന്നതു മൂലം ശ്രദ്ധിക്കാതെ പോകുന്നുവെന്നും റോസക്കുട്ടി പറഞ്ഞു. അതേ പ്രാധാന്യത്തോടെ തന്നെ വീട്ടമ്മമാരായി കഴിയുന്ന ബിരുദ- ബിരുദാനന്തര ബിരുദധാരികള്‍ക്ക് സ്വയംതൊഴിലിനുള്ള സംരഭങ്ങള്‍ തുടങ്ങാനുള്ള സഹായത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അവര്‍ പറഞ്ഞു.