അവനവന്റെ കയ്യിലിരിപ്പാണ് അവനവന്റെ ഭാവി തകര്‍ക്കുന്നത്; എം.പി ഷാനവാസ് തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ടി.സിദ്ദിഖിന്റെ പ്രസ്താവനയ്ക്ക് കെ. മുരളീധരന്റെ മറുപടി

single-img
23 May 2015

MURALEEDHARANഎം.ഐ. ഷാനവാസ് എംപി തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസ്താവനയ്ക്ക് കെ. മുരളീധരന്‍ എം.എല്‍.എയുടെ മറുപടി. ആര്‍ക്കും ആരുടേയും രാഷ്ട്രീയ ഭാവിതകര്‍ക്കാന്‍ കഴിയില്ലെന്നും അവനവന്റെ ഭാവി തകര്‍ക്കുന്നത് അവനവന്റെ കയ്യിലിരിപ്പ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരാളുടെ കൈയിലിരിപ്പാണ് അയാളുടെ ഭാവി പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നത്. സോഷ്യല്‍- വിഷ്വല്‍ മീഡിയകളുടെ കാലഘട്ടത്തില്‍ എല്ലാവരുടേയും ജീവിതം തുറന്ന പുസ്തകാണ്. എല്ലാം ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റക്കെട്ടായിനിന്ന് അരുവിക്കരയില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ജി. കാര്‍ത്തികേയന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവരെ നടന്നപോലെ തന്നെ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നു യുഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെനന്ും മുരളീധരന്‍ പറഞ്ഞു.