ഈ വര്‍ഷം ജൂലൈ പകുതിയോടെ പരീക്ഷണപ്പറക്കലിനൊരുങ്ങുന്ന ഇന്ത്യയുടെ സ്വന്തം ബഹിരാകാശ കപ്പലിന്റെ നിര്‍മ്മിതി തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ സെന്ററില്‍ പുരോഗമിക്കുന്നു

single-img
23 May 2015

 

India-designing-a-space-shuttleബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ നിര്‍മ്മിക്കുന്ന സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം ഇക്കൊല്ലം ജൂലായ് പകുതിയോടെ നടക്കും. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഇതിന്റെ അവസാനവട്ട നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

റീയുസബിള്‍ ലോഞ്ച് വെഹിക്കിള്‍ എന്നാണ് ഒന്നിലേറെതവണ ഉപയോഗിക്കാവുന്ന ഈ വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്. ചെറുവിമാനത്തിന്റെ ആകൃതിയുള്ള ബഹിരാകാശ കപ്പലിന്റെ പരീക്ഷണ വിക്ഷേപണം ജൂലായ് രണ്ടാം പകുതിയോടെയുണ്ടാവുമെന്ന് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എം.വൈ.എസ്. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു.

ഈ സ്‌പേസ് ഷട്ടില്‍ കൊണ്ട്് ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാനാണ് ?െ്എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഒരുകിലോ ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തെത്തിക്കാന്‍ മൂന്ന് ലക്ഷം രൂപയോളമുള്ള ചെലവ് 30,000 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ബഹിരാകാശ വാഹനത്തെ 70 കിലോമീറ്റര്‍ ദൂരത്തിലെത്തിച്ച ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കാനാണ്
ഈ പരീക്ഷണ വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നത്. ആകെ 900 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഈ പരീക്ഷണ പ്രക്രിയയില്‍ വാഹനത്തെ വീണ്ടെടുക്കാന്‍ ഇപ്പോള്‍ പദ്ധതികളൊന്നുമില്ലെന്നും എന്നാല്‍ അധികം താസിക്കാതെ തന്നെ റണ്‍വേയിലിറക്കാനുള്ള ബഹിരാകാശ വാഹനത്തിന്റെ നിര്‍മ്മിതിയുണ്ടാകുമെന്നും ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തി.