‘ബ്രില്ലോ’ ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി ഗൂഗിൾ

single-img
23 May 2015

googleഗൂഗിൾ തങ്ങളുടെ പുതിയ ലൈറ്റ് വെയ്റ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ബ്രില്ലോ പുറത്തിറക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ച നടക്കുവാന്‍ ഇരിക്കുന്നു ഗൂഗിള്‍ ഡവലപ്പേര്‍സ് കോണ്‍ഫ്രന്‍സ്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ടെക്ക് ലോകം വിശ്വസിക്കുന്നു. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയ്ക്ക് പുറമേ, നമ്മുടെ ദിവസവുമുള്ള ജീവിതത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ക്കായാണ് ഈ ലൈറ്റ് വെയ്റ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. സെക്യൂരിറ്റി ക്യാമറകള്‍, സെക്യൂരിറ്റി ലോക്കുകള്‍ എന്നിവയ്ക്കായാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയുക. ഗൂഗിളിന്‍റെ അനുബന്ധമായ നെസ്റ്റ് സ്മാര്‍ട്ട് ഹോം ഡിവിഷനാണ് ഇത് വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.