ഇന്ത്യയുടെ ഫാബുലസ് ഫോറിന് ഒന്നരക്കോടി രൂപ പാരിതോഷികമായി നല്‍കാന്‍ ബി.സി.സി.ഐ തീരുമാനം

single-img
23 May 2015

fabulous 4ചെന്നൈ: ഇന്ത്യയുടെ ഫാബുലസ് ഫോറായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ക്ക് പാരിതോഷികമായി ഒന്നരക്കോടി രൂപ നല്‍കാന്‍ ബി.സി.സി.ഐ തീരുമാനം. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ബി.സി.സി.ഐ. ധനകാര്യ സമിതി യോഗത്തിലാണ് തീരുമാനം.ഇന്ത്യയെ ഒട്ടേറെ വിജയങ്ങളിലേക്ക് നയിച്ച വരാണ് ഈ നാൽവർ സംഘം. ലക്ഷ്മണ്‍ ഒഴികെയുള്ള മൂന്നുപേരും ഇന്ത്യന്‍ ടീമിനെ നയിക്കുകയും ചെയ്തു.

ബി.സി.സി.ഐ.യുടെ വരുമാനം കഴിഞ്ഞ രണ്ടുവര്‍ഷമായി കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തില്‍ കളിക്കാരുടെ വരുമാനം കുറയാതിരിക്കാന്‍ അവരുടെ പ്രതിഫലം ക്രമപ്പെടുത്തണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നു.കോടതി നടപടികള്‍ക്കായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 56 കോടി രൂപ ബി.സി.സി.ഐ. ചെലവഴിച്ചതായി യോഗത്തില്‍ വെളിപ്പെടുത്തി.