രാജ്യത്തെ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളില്‍ വസിക്കുന്ന ബാച്ചിലര്‍മാരെ കണ്ടെത്താനുള്ള പരിശോധന കുവൈത്ത് ഊർജ്ജിതമാക്കി

single-img
23 May 2015

map_of_kuwaitകുവൈത്ത്: രാജ്യത്തെ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളില്‍ വസിക്കുന്ന വിദേശ ബാച്ചിലര്‍മാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കുവൈത്ത് പൊതു സുരക്ഷാ വിഭാഗം ആരംഭിച്ചു. ഗവര്‍ണറേറ്റ് മേധാവികളും,മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുമായി കുവൈത്ത് പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി. ദിവസങ്ങള്‍ക്ക് മുന്‍പേ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പുറത്തു വിട്ടെങ്കിലും ഇപ്പോഴും പലരും നിയമം ലംഘിച്ച് താമസം തുടരുന്നതായി കണ്ടെത്തിയിരുന്നു. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ അവരുടെ സിവില്‍തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യുമെന്ന് അധിക്രതര്‍ മുന്നറിയിപ്പ് നല്‍കി.