ലോകത്തിലെ ആദ്യമായി ഒരു ആനയെടുത്ത സെല്‍ഫി പുറത്തിറങ്ങി

single-img
22 May 2015

elfie-1എല്‍ഫി അഥവാ ആനയെടുത്ത സെല്‍ഫി മസാഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ക്രിസ്റ്റ്യന്‍ ലീബ്ലാക് ആണ് തായ്‌ലാന്‍ഡിലെ ആനയെടുത്ത സെല്‍ഫി എല്‍ഫിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തെക്കന്‍ തായ്‌ലാന്‍ഡിലെ കോഹ് ഫാഗന്‍ ദ്വീപില്‍ വെച്ച് ആനയുടെ ഫോട്ടോയെടുത്തുകൊണ്ടിരുന്ന ക്രിസ്റ്റ്യന്‍ ലീബ്ലാകിന്റെ ക്യാമറ ആന തുമ്പികൈകൊണ്ട് കൈവശപ്പെടുത്തിയപ്പോഴാണ് ഈ എല്‍ഫി പിറന്നത്. ആ സമയത്ത് ക്യാമറ ടൈംലാപ്‌സില്‍ സെറ്റ് ചെയ്തുവെച്ചിരിക്കുന്നതിനാലാണ് ഈ അപൂര്‍വ്വ ചിത്രം ക്യാമറയില്‍ പതിഞ്ഞതെന്ന് ക്രിസ്റ്റ്യന്‍ പറയുന്നു. ഇന്‍സ്്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രം നിരവധിപേരാണ് ഷെയര്‍ ചെയ്തത്.