തീവ്രവാദികളെ ഇല്ലാതാക്കാന്‍ തീവ്രവാദികളെ തന്നെ ഉപയോഗിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

single-img
22 May 2015

Manohar-Parrikar1മുംബയില്‍ 2008ലുണ്ടായതു പോലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം തീവ്രവാദികളെ ഇല്ലാതാക്കാന്‍ തീവ്രവാദികളെ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. വ്യാഴാഴ്ച ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവേയാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയ്ക്കു നേരെയുള്ള തീവ്രവാദ പ്രവര്‍ത്തനം സൂചിപ്പിച്ച് പരീക്കര്‍ പ്രസ്താവന നടത്തിയത്.

ഇനിയൊരു മുംബയ് ആക്രമണമോ പാര്‍ലമെന്റ് ആക്രമണമോ ആവര്‍ത്തിച്ചാല്‍ എന്തായിരിക്കും സര്‍ക്കാര്‍ ചെയ്യുക എന്ന ചോദ്യത്തിന് ഇന്ത്യയ്ക്കു നേരെ ആക്രമണം നടത്തുന്നപാകിസ്ഥാനിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ സൈനികരെ ഉപയോഗിക്കരുതെന്നും തീവ്രവാദികളെ നേരിടാന്‍ തീവ്രവാദികളെ തന്നെ ഉപയോഗിക്കണമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏതെങ്കിലും ഒരു രാജ്യം, അത് പാകിസ്ഥാനോ ആരോ ആകട്ടെ, തഐവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുത്തേ മതിയാവു. കൈയില്‍ തോക്കുമായി വരുന്ന ഭീകരനെ മനുഷ്യാവകാശ പാഠങ്ങള്‍ പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.