രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്ത് മലയാളി ശസ്ത്രജ്ഞന്‍

single-img
22 May 2015

Virus cells in bloodഅമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന മലയാളി ശാസ്ത്രജ്ഞനായ ഡോക്ടര്‍ സൂരജ് രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശിയാണ് ഇദ്ദേഹം. ടെക്‌സാസിലെ എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണിലെ ശാസ്ത്രജ്ഞനായ ഡോ. സൂരജ് കെ.ജോര്‍ജ് ഉള്‍പ്പെട്ട ഗവേഷകസംഘമാണ് രക്താര്‍ബുദത്തിലെ ഏറ്റവും മാരകമായ ലിംഫോമയ്ക്ക് എ.എസ്.പി. 3026 എന്ന ഔഷധം ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

രക്താര്‍ബുദത്തിന് നിലവില്‍ നല്കുന്ന കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളേക്കാള്‍ എന്ത് കൊണ്ടും അനപ്ലാസ്റ്റിക് ലാര്‍ജ് സെല്‍ ലിംഫോമ എന്ന എ.എസ്.പി. 3026 എന്ന ഔഷധം ഉപയോഗിച്ചുള്ള ചികിത്സ വിജയമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്ത കാന്‍സര്‍ ഗവേഷണ മാസികയായ ഓങ്കോടാര്‍ഗെറ്റിന്റെ പതിപ്പിലൂടെയാണ് ഹെമറ്റോ പാത്തോളജി ശാസ്ത്രജ്ഞനായ ഡോ. സൂരജും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമായുണ്ടായ നേട്ടം പുറത്തുവന്നത്.

കീമോതെറാപ്പിയുടെ അനന്തര ഫലമായ മുടി കൊഴിച്ചല്‍ പോലുള്ള ദൂഷ്യ വശങ്ങള്‍ ഒന്നും തന്നെ എ.എസ്.പി. 3026 ന് ഇല്ല. നിലവില്‍ ജപ്പാനില്‍ നിര്‍മിക്കുന്ന ഈ മരുന്ന് ഇന്ത്യയിലും ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും കാസര്‍ഗോട് വിദ്യാനഗറില്‍ റിട്ടയേഡ് കോടതി ജീവനക്കാരായ കെ.എ.ജോര്‍ജിന്റെയും മേരി ജോര്‍ജിന്റെയും മകനായ ഡോ. സൂരജ് പറയുന്നു.