ബ്രിട്ടനില്‍ മലയാളി കൗണ്‍സിലര്‍ ടോം ആദിത്യയ്ക്ക് വന്‍ വിജയം

single-img
22 May 2015

unnamed (1)ബ്രിസ്റ്റോള്‍: ബ്രിട്ടനില്‍ മലയാളി കൗണ്‍സിലര്‍ ടോം ആദിത്യ രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കി ല്‍ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും തൂത്തുവാരിയാണ് നിലവിലെ കൗണ്‍സിലറായ ടോം ആദിത്യ വിജയഭേരി മുഴക്കിയത്. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി കൗണ്‍സിലറാണ് ടോം.

സൗത്ത് വെസ്റ്റ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനും ഇന്ത്യാക്കാരുമാണ്.
മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, ഫിനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തെ മികവുമായിട്ടാണ് 98 % വെള്ളക്കാര്‍ അധിവസിക്കുന്ന നഗരത്തില്‍ ടോം ആദിത്യ വെന്നിക്കൊടി പാറിച്ചത്. 2011 ലെ വിജയത്തിന്റെ ചുവടുപിടിച്ചുള്ള പ്രവര്‍ത്തനം ഇത്തവണത്തെ വിജയത്തിന് ഏറെ തിളക്കം നല്‍കുന്നു. രണ്ടാം തവണയും തുടര്‍ച്ചയായി വിജയം നേടിയതോടെ ടോമിന്റെ ജനസ്വാധീനം അരയ്ക്കിട്ടുറപ്പിച്ചിരിയ്ക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായും, മന്ത്രിമാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ടോമിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങളും ആകൃഷ്ടരാണ്.
റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്യ്രസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ചങ്ങാനാശേരി എസ്ബി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിയ്ക്കുമ്പോള്‍ ഡിബേറ്റ്, പ്രസംഗ മല്‍സരങ്ങളിലും, വിദ്യാര്‍ത്ഥി സംഘടാ പ്രവര്‍ത്തങ്ങളിലും ടോം മികവു തെളിയിച്ചിട്ടുണ്ട്.
ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി.

പഠത്തിനു ശേഷം ബാങ്കിംഗ് മേഖല കര്‍മ്മരംഗമാക്കി തുടക്കം കുറിച്ച ടോം പിന്നീട് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിന്റെ പ്രോജക്ട് ഡയറക്ടറായും, മാനേജ്മെന്റ് കണ്‍സല്‍ട്ടന്റായും സേവനം ചെയ്തു.
2002 ല്‍ ടോമിന്റെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഇംഗ്ളണ്ടിലേയ്ക്കു പറിച്ചു നട്ടു. തുടര്‍ന്ന് ബിസിനസ് വിജയകരമായി കെട്ടിപ്പടുക്കുന്നതിനൊപ്പം പൊതുജനസേവനത്തിലും സജീവ പങ്കാളിയായതോടെ പ്രദേശത്തെ ആദ്യത്തെ ഏഷ്യന്‍ കൗണ്‍സിലായി 2011 ല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആദ്യടേമില്‍ പ്രദേശത്തെ വികസപ്രവര്‍ത്തത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും അവരുടെ പാര്‍പ്പിട പ്രശ്നങ്ങള്‍ക്കും നിസ്തുലമായ സേവനം നല്‍കിയതും വിജയത്തിനുള്ള മറ്റൊരു കാരണമായി. കൂടാതെ ബ്രിട്ടനില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിക്കാനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.

അബുദാബിയില്‍ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഗംഗാധരന്റെ മോചനത്തിനുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കുന്നതും ടോം ആണ്.
സാമൂഹ്യപ്രതിബദ്ധതയോടും, ശ്രദ്ധയോടും, അര്‍പ്പണമാനോഭാവത്തോടും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ടോം നല്‍കിയ നിസ്വാര്‍ത്ഥ സംഭാവകള്‍ നിരവധിയാണ്. സൗഹൃദ ഭാവവും, സൃഷ്ടിപരമായ കാഴ്ചപ്പാടും ടോം ആദിത്യയെ ആകൃഷ്ടനാക്കുന്നു.

ലിനിയാണ് ടോമിന്റെ ഭാര്യ. അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ് എന്നിവര്‍ മക്കളാണ്. പ്രീനാ, പ്രണാബ് എന്നിവര്‍ ടോമിന്റെ സഹോദരങ്ങളാണ്.