കേരളത്തില്‍ കുട്ടികള്‍ കഴിക്കുന്ന ചില ശീതള പാനീയങ്ങളില്‍ കാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ കലര്‍ന്നിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി

single-img
21 May 2015

beverages_625x350_41424418361കേരളത്തില്‍ കുട്ടികള്‍ കഴിക്കുന്ന ചില ശീതള പാനീയങ്ങളില്‍ കാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ കലര്‍ന്നിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഇത്തരം ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. ാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു മാഗി ന്യൂഡില്‍സ് നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ വാര്‍ത്ത.

300 കമ്പനികളുടെ ഉത്പന്നങ്ങളില്‍ മായം ചേര്‍ത്തതായാണ്
ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇവ ദേശീയ, അന്തര്‍ദേശീയ കമ്പനികളായതിനാല്‍ നടപടിയെടുക്കാന്‍ നിയമപരമായ അധികാരം കേന്ദ്രസര്‍ക്കാരിനായതിനാല്‍ ഫയല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ കമ്പികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുട്ടികള്‍ ഉപയോഗിക്കുന്ന ഗുളികകളില്‍ ചോക്കുപൊടിയും രാസവസ്തുക്കളുമാണ് ചേര്‍ക്കുന്നതെന്നും ശീതള പാനീയങ്ങളില്‍ കളര്‍ കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ വയറിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമാകുന്നുവെന്നും അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.