ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സുരേഷ് ഗോപി എത്തുന്നു

single-img
21 May 2015

Suresh-Gopi-4ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി മലയാള സൂപ്പര്‍താരം സുരേഷ്‌ഗോപി എത്തും. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ടുളള ഉത്തരവ് ഇന്നുതന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇതിനു മുന്നോടിയായി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി ഡല്‍ഹിയില്‍ വെച്ച് സുരേഷ്‌ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമിതനായാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാകും സുരേഷ്‌ഗോപി.

സിനിമാ നിര്‍മ്മാതാവ് രമേശ് സിപ്പി, നടന്‍ ഓംപുരി തുടങ്ങിയ പ്രശസ്തര്‍ കേന്ദ്രസഹമന്ത്രിക്ക് തുല്യമായ ഈ സ്ഥാനം വഹിച്ചിരുന്നു. രാജ്യത്തെ സിനിമാരംഗത്തിന്റെ സമഗ്രവളര്‍ച്ചയ്കുവേണ്ടി 1975ലാണ് മുംബൈ ആസ്ഥാനമായ കോര്‍പ്പറേഷന്‍ സ്ഥാപിതമായത്.