മന്ത്രി മുനീറിന്റെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവയ്ക്ക് അനുവദിച്ച കേരള സ്റ്റേറ്റ് 17 എന്ന നമ്പര്‍ പ്ലേറ്റ് അപകടം വരുത്തിയ റേഞ്ച് റോവറില്‍ ഘടിപ്പിച്ചത് നിയമവിരുദ്ധം തന്നെയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്

single-img
21 May 2015

kerala-minister-range-roverകോളെജ് അധ്യാപകന്റെ ജീവന്‍ അപഹരിച്ച മന്ത്രി ഡോ. എംകെ മുനീറിന്റെആഡംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയ തിനു പിന്നാലെ മന്ത്രിയുടെ യാത്ര നിയമവിരുദ്ധം തശന്നയാണെന്ന നിലപാടുമായി മോട്ടോര്‍വാഹന വകുപ്പ്. മരന്തിയുടെ സഞ്ചാരം നിയവിരുദ്ധമെനന്ാണ് വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാന്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച് ആലപ്പുഴ ആര്‍ടിഒയില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ അറിയിച്ചു.

അപകടത്തില്‍പെട്ട കെഎല്‍ 56 ജെ-999 എന്ന റേഞ്ച് റോവര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സികെവി യൂസഫിന്റെ പേരിലാണ്. മന്ത്രിയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവയ്ക്ക് അനുവദിച്ച കേരള സ്റ്റേറ്റ് 17 എന്ന നമ്പര്‍ അപകടത്തില്‍പെട്ട ആഡംബര കാറായ റേഞ്ച് റോവറിന് ഉപയോഗിച്ചത് നിയവിരുദ്ധമാണെന്നാണ് വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിമാര്‍ക്ക് മറ്റ് സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ ടൂറിസം വകുപ്പ് ഇടത്തരം എസ്‌യുവികള്‍ കൂടി അനുവദിക്കണമെന്ന് ചട്ടമുണ്ട്. ഇതിന് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് പ്രത്യേക അനുമതിയോടെ മന്ത്രിമാര്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഹ്യൂണ്ടായ് സാന്റാ ഫെ ഉപയോഗിക്കുന്ന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും റേഞ്ച് റോവര്‍ ഉപയോഗിക്കുന്ന മന്ത്രി മഞ്ഞളാംകുഴി അലിയും ഇതിനായി വകുപ്പില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട്. എന്നാല്‍, മന്ത്രി എം കെ മുനീര്‍ ഇത്തരം അനുമതി വാങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാറില്‍ സര്‍ക്കാര്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.