തടവുകാര്‍ക്ക് നല്‍കേണ്ട മത്സ്യത്തിന് പകരം മുട്ട നല്‍കി പകരം മത്സ്യം വാങ്ങിയതിന്റെ ബില്ല് കാട്ടി ജയില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പറ്റിച്ചുണ്ടാക്കിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍

single-img
21 May 2015

Viyyur_Jail295

തടവുകാര്‍ക്ക് ആള്ചയില്‍ രണ്ടു ദിവസം നല്‍കാനുള്ള മത്സ്യത്തിന് പകരം മുട്ട നല്‍കി പകരം മത്സ്യം വാങ്ങിയതിന്റെ ബിയല്ല് കാട്ടി ജയില്‍ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കം സംസ്ഥാനത്തെ ഭൂരിപക്ഷം ജയിലുകളിലും വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ജയിലിലെ മെനു അനുസരിച്ച് തിങ്കളാഴ്ച ചോറ്, മീന്‍കറി, വറവ്, പുളിശേരി എന്നിവയും ബുധനാഴ്ച ചോറ്, മീന്‍കറി, അവിയല്‍, പുളിശേരി എന്നിവയു ശനിയാഴ്ച മട്ടന്‍കറിയും നല്‍കണമെന്നാണ്. ചിക്കന്‍ബിരിയാണിയും മുട്ടക്കറിയും സെന്‍ട്രല്‍ ജയിലുകളില്‍ തയാറാക്കി വില്‍പന നടത്താറുണ്ടെങ്കിലും തടവുപുള്ളികള്‍ക്ക് അത് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതില്‍ മീനിനു വിലക്കൂടുതലുള്ളപ്പോള്‍ ജയില്‍ സൂപ്രണ്ടുമാര്‍ വിവേചനാധികാരം ഉപയോഗിച്ചു ചിക്കന്‍ നല്‍കാന്‍ അനുമതി നല്‍കാറുണ്ടെങ്കിലും മുട്ട നല്‍കാറില്ല. പക്ഷേ മീനിന്റെ വിലക്കയറ്റത്തിന്റെ പേരില്‍ ജയിലുകളില്‍ രണ്ടു മുട്ടയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നു മുട്ട നല്‍കുന്നതെന്നാണ് കണ്ടെത്തല്‍.

ഒരുദിവസം ഒരു തടവുകാരന് 140 ഗ്രാം മല്‍സ്യമാണു നല്‍കേണ്ടത്. കിലോയ്ക്കു 400 രൂപ വച്ച് 40,600 രൂപയാണ് മല്‍സ്യം വാങ്ങിയതിന്റെ കണക്കായി കാണിക്കുക. ആഴ്ചയില്‍ രണ്ടു ദിവസം മല്‍സ്യം വാങ്ങിയതിന്റെ കണക്കായി 81,200 രൂപയും. എന്നാല്‍ മൂന്നു മുട്ടവീതം 725 തടവുകാര്‍ക്കു നല്‍കുമ്പോള്‍ പരമാവധി 10,875 രൂപയേ ചെലവാകുന്നുള്ളു. ആഴ്ചയില്‍ രണ്ടു തവണ മുട്ട നല്‍കുന്നതിന്റെ ചെലവ് 21,750 രൂപ. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം ആഴ്ചയില്‍ അരലക്ഷം രൂപയ്ക്കുള്ള വെട്ടിപ്പ് നടക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.