മുസ്ലീമായതിന്റെ പേരില്‍ എം.ബി.എ ബിരുദധാരിക്ക് രാജ്യത്തെ പ്രമുഖ ഡയമണ്ട് കയറ്റുമതി കമ്പനി ജോലി നിഷേധിച്ചു

single-img
21 May 2015

47446715-job-application-rejected-200.600x400

മുസ്ലീമായതിന്റെ പേരില്‍ എം.ബി.എ ബിരുദധാരിക്ക് രാജ്യത്തെ പ്രമുഖ ഡയമണ്ട് കയറ്റുമതി കമ്പനി ജോലി നിഷേധിച്ചു. രാജ്യത്തെ വലിയ വജ്ര കമ്പനികളിലൊന്നായ ഹരെ കൃഷ്ണ എക്‌സപോര്‍ട്ട്‌സാണ് ഇന്റെനാഷണല്‍ ബിസിനസ്സില്‍ എംബിഎയുളള മുംബൈ സ്വദേശി സിഷാന്‍ അലി ഖാന് മുസ്ലീമായതിന്റെ പേരില്‍ ജോലി നിഷേധിച്ചത്.

സിഷാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എം.ബി.എ ബിരുദധാരികളെ ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച സിഷാന് 20 മിനിറ്റിനുളളിലാണ് മറുപടിയായി കമ്പനി അയച്ച ഇ മെയിലില്‍ മുസ്ലിം ആയതിനാല്‍ താങ്കളെ ജോലിക്കെടുക്കാന്‍ സാധിക്കില്ലെന്ന ഞെട്ടിക്കുന്ന മറുപടി കിട്ടയത്. ഞങ്ങളുടെ കമ്പനിയിലേക്ക് ജോലിക്ക് അപേക്ഷിച്ചതിന് നന്ദി. വിഷമത്തോടെ അറിയിക്കട്ടെ, ഈ കമ്പനിയില്‍ അമുസ്ലിംങ്ങങ്ങളായ ആളുകളെ മാത്രമാണ് ജോലിക്ക് എടുക്കുന്നത് എന്നായിരുന്നു ആ മെയില്‍.

ആദ്യം ഒരു തമാശ ഇ-മെയിലായി മാത്രമേ താന്‍ ഇത് കണ്ടുള്ളുവെന്നും പിന്നീടാണ് ഇത് സത്യമാണെന്ന് മനസ്സിലായശതന്നും സിഷാന്‍ പറഞ്ഞു. തന്റെ കൂടെപഠിച്ച കൂട്ടുകാരോടൊപ്പമാണ് താന്‍ ഈ കമ്പനിയിലേക്ക് അപേക്ഷ അയച്ചതെന്നും അതില്‍ പകുതിപേരെയും ജോലിക്ക് നിയമിച്ചതായും സിഷാന്‍ പറഞ്ഞു. പ്രസ്തുത സംഭവം വിവാദമായതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ കമ്പനി ഒരാളേയും മതത്തിന്റേയും ലിംഗത്തിന്റെയും പേരില്‍ അവഗണിക്കാറില്ലെന്നും തെറ്റുപറ്റിയതില്‍ ഖേദിക്കുന്നതായും കാണിച്ച് സിഷാന് ഈ മെയില്‍ അയച്ചിട്ടുണ്ട്.