ഡീസലിന് പകരം ചാണകം ഇന്ധനമാക്കിയ ബസ് മണിക്കൂറില്‍ 123 കിലോമീറ്ററിലധിക വേഗത്തിലോടി റിക്കോര്‍ഡിട്ടു

single-img
21 May 2015

BusHond

ഡീസലിന് പകരം ചാണക ഇന്ധനമുപയോഗിച്ചോടുന്ന ബസ് വേഗത്തിന്റെ കാര്യത്തില്‍ റിക്കോര്‍ഡിട്ടു. ലണ്ടനിലെ ‘ബസ് ഹോണ്ടാ’ണ് മണിക്കൂറില്‍ 123.57 കിലോമീറ്റര്‍ (76.785 മണിക്കൂറില്‍ മൈല്‍) വേഗത്തിലോടി റിക്കോര്‍ഡിട്ടത്.

ബെഡ്‌ഫോര്‍ഡിലെ മില്‍ബ്രൂക്ക് സര്‍ക്യൂട്ടില്‍ വച്ചാണ് ് ‘ബസ് ഹോണ്ട്’ റിക്കോര്‍ഡ് വേഗത കൈവരിച്ചത്. ഇവിടെ സാധാരണഗതിയില്‍ മണിക്കൂറില്‍ 90 കി.മീ ആണ് ബസുകളുടെ പരമാവധി വേഗത. ഇതാദ്യമായാണ് ഒരു ബസ് മില്‍ബ്രൂക്കിലെത്തുന്നതും വേഗത്തിന്റെ മാറ്റുരയ്ക്കുന്നതും. റീഡിംഗ് ബസസ് ആണ് ് ‘ബസ് ഹോണ്ട്’ന്റെ നിര്‍മ്മാതാക്കള്‍.

ധാരാളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബയോമീഥേന്‍ പ്രകൃതിവാതകമാണ് ബസിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്. റീഡിങ്ങില്‍ സര്‍വീസ് നടത്തുന്ന ‘ചാണക ഇന്ധന’ ബസിന് കറുപ്പും വെളും ഇടകലര്‍ന്ന ഒരു പശുവിന്റെ നിറമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.