സൗദിയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന് ഗീലാനി; താനൊരു ഇന്ത്യക്കാരനാണെന്ന് സമ്മതിച്ച് ഇന്ത്യയ്‌ക്കെതിരെ നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് ചോദിച്ചാല്‍ പാസ്‌പോര്‍ട്ട് നല്‍കാമെന്ന് ബി.ജെ.പി

single-img
20 May 2015

gilaniസൗദി അറേബ്യയില്‍ പേകാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ഹൂറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സെയിദ് അലി ഷാ ഗീലാനിക്ക് മറുപടിയുമായി ബി.ജെ.പി. ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിച്ച വിഘടനവാദി നേതാവായ ഗിലാനിയോട് ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചാല്‍ മാത്രമേ പാസ്‌പോര്‍ട്ട് നല്‍കൂവെന്നാണ് ബി.ജെ.പി നിലപാട്.

താനൊരു ഇന്ത്യക്കാരനാണെന്ന് ഗീലാനി ആദ്യം സമ്മതിക്കണമെന്നും, കഴിഞ്ഞ 25 കൊല്ലമായി രാജ്യത്തിനെതിരെ നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് ചോദലിക്കണമെന്നും ബി.ജെ.പി വക്താവ് ഖാലിദ് ജഹാംഗീര്‍ പറഞ്ഞു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നത് ഇന്ത്യയിലെ പൗരന്മാര്‍ക്കാണെന്നും അല്ലാതെ ഇന്ത്യയേയും ഇവിടുത്തെ ജനാധിപത്യത്തെയും വിശ്വസിക്കാത്ത ഒരാള്‍ക്കല്ലെന്നും ഖാലിദ് സൂചിപ്പിച്ചു.

എന്നാല്‍ ഗീലാനിയുടെ അപേക്ഷ മനുഷ്യത്വപരമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദ് അറിയിച്ചു. ഗീലാനിയെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് രണ്ട് പേരും പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. അസുഖബാധിതയായ മകളെ കാണാനായാണ് ഗിലാനിയും സംഘവും സൗദിയിലേക്ക് പോകാനൊരുങ്ങുന്നത്.