കാലവും കര്‍മ്മവും ഒരാളെ എങ്ങനെയെല്ലാം മാറ്റിയെടുക്കുമെന്നതിന്റെ രണ്ട് ഉദാഹരണങ്ങളുമായി സംവിധായകന്‍ ആഷിക് അബു

single-img
20 May 2015

Ashiq

കാലവും കര്‍മ്മവും ഒരാളെ എങ്ങനെയെല്ലാം മാറ്റിയെടുക്കുമെന്നതിന്റെ രണ്ട് ഉദാഹരണങ്ങളുമായി സംവിധായകന്‍ ആഷിക് അബു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയുമാണ് ഇക്കാര്യത്തില്‍ ആഷിക് അബു താരതമ്യം ചെയ്തിരിക്കുന്നത്.

ചെറുപ്പകാലത്ത് കോട്ടണിഞ്ഞ ഗാന്ധിജി പിന്നീട് മിതവസ്ത്രധാരിയായി മാറിയ ചിത്രവും ചെറുപ്പകാലത്ത് സാധാരണക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന നരേന്ദ്രമോദി കോട്ടും സ്യൂട്ടുമണിഞ്ഞ് നില്‍ക്കുന്നതുമായ ചിത്രവുമാണ് അടിക്കുറിപ്പോടെ ആഷിക് അബു തന്റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ആഷിക് അബു ഈ ചത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്.