ഇന്ത്യയുടെ സ്വന്തം പ്രപഞ്ച ദൂരദര്‍ശിനിയും സമ്പൂര്‍ണ ജ്യോതിശാസ്ത്ര ഉപഗ്രഹവുമായ അസ്‌ട്രോസാറ്റ് ഈ വര്‍ഷം അവസാനത്തോടെ വിക്ഷേപിക്കാന്‍ തയ്യാറായെന്ന് ഐ.എസ്.ആര്‍.ഒ

single-img
20 May 2015

Astrosat 2ഇന്ത്യയുടെ സ്വന്തം പ്രപഞ്ച ദൂരദര്‍ശിനിയും സമ്പൂര്‍ണ ജ്യോതിശാസ്ത്ര ഉപഗ്രഹവുമായ അസ്‌ട്രോസാറ്റ് ഈ വര്‍ഷം അവസാനത്തോടെ വിക്ഷേപിക്കാന്‍ തയ്യാറായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിക്ഷേപണം. ഇതുവരെ നടന്ന പരിശോധനകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയതായും ഐഎസ്ആര്‍ഒ തങ്ങളുടെ വെബ്‌സൈറ്റില്‍ അറിയിച്ചു.

വരുംദിവസങ്ങളില്‍ പാരിസ്ഥിതിക പരിശോധനകള്‍ നടത്തും. ഇതിനു ശേഷമായിരിക്കും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലേക്കു വിക്ഷേപണത്തിനായി കൊണ്ടുപോവുക.

1990ല്‍ നാസ വിക്ഷേപിച്ച ഹബ്ബിള്‍ ടെലസ്‌കോപ്പ് 2014 നും 2018 നും ഇടയില്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹബ്ബിളിനു പകരക്കാരനായി മറ്റൊരു ബഹിരാകാശദൂരദര്‍ശിനി വിക്ഷേപിക്കാന്‍ പക്ഷേ 2017 വരെ നാസയ്ക്ക് കാത്തിരിക്കേണ്ടവരും. ഈ കുറവ് പരിഹരിക്കാനാണ് ഇന്ത്യയുടെ സ്വന്തം ഹബ്ബിളായ ‘അസ്‌ട്രോസാറ്റ്’ ഇന്ത്യ വിക്ഷേപിക്കുന്നത്.

ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ ‘ജ്യോതിശാസ്ത്ര ഉപഗ്രഹ’ വുമായ ‘അസ്‌ട്രോസാറ്റിന്റെ ക്യാമറ കണ്ണിന്റെ വലിപ്പം 30 സെന്റീമീറ്ററാണ്. വലിപ്പത്തില്‍ ഹബ്ബിളിനോട് കിടപിടിക്കില്ലെങ്കിലും ഹബ്ബളിനില്ലാത്ത ഒരു വലിയ കഴിവ് ഇന്ത്യയുടെ സ്വന്തം ഉപഗ്രഹത്തിനുണ്ട്. അസ്‌ട്രോസാറ്റിന് എക്‌സ്‌റേ കിരണങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നുള്ളതാണ് അത്.