മുസ്ലീം ലീഗുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇ.പി. ജയരാജന്‍

single-img
20 May 2015

ep-jayarajanയുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുസ്ലിം ലീഗുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ എംഎല്‍എ. അഴിമതി നിറഞ്ഞ സര്‍ക്കാരിശന താഴെയിറക്കാന്‍ ലീഗ് മന്നോട്ട് വന്നാല്‍ അവരുമായി സഹകരിക്കുന്നതില്‍ വിരോധമില്ലെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍എസ്പിയെക്കാള്‍ മെച്ചം ലീഗാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കല്യാശ്ശേരിയില്‍ നായനാര്‍ അനുസ്മരണ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജയരാജന്റെ പരാമര്‍ശം. ആര്‍എസ്പിയെക്കാള്‍ നല്ല നിലപാടാണ് മുസ്്‌ലിം ലീഗിന്റേതെന്നും മുന്നണി ഇങ്ങനെ തുടര്‍ന്നാല്‍ ലീഗ് കോണ്‍ഗ്രസിനേക്കാള്‍ നാറുമെന്നും ജയരാജന്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ആര്‍എസ്പിയെ മുന്നണിയില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കെയാണ് വിമര്‍ശനവുമായി ജയരാജന്‍ എത്തിയത്.

എന്നാല്‍ ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയാത്തതില്‍ സിപിഐഎമ്മിന് നൈരാശ്യമുണ്ടെന്നും ഇപി ജയരാജന്റെ പ്രസ്താവന അതാണ് കാണിക്കുന്നതെന്നും മജീദ് പറഞ്ഞു. ജനതാദളിനെയും ആര്‍എസ്പിയെയും ലഭിക്കാതെ വന്നതോടെ ലീഗിന്റെ പിന്നാലെ വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.