68 രൂപയ്ക്ക് 1 ജി.ബി ഡാറ്റാ തരുന്ന ബി.എസ്.എന്‍.എല്ലില്‍ നിന്നും മറ്റൊരു സന്തോഷവാര്‍ത്ത; ഇനിമുതല്‍ കാലവധി എത്തുമ്പോള്‍ ഉപയോഗിച്ചു തീരാത്ത ഡാറ്റ അടുത്ത റീചാര്‍ജ്ജിനൊപ്പം കൂട്ടി ലഭിക്കും

single-img
20 May 2015

bsnl-3g10 ദിവസത്തേക്ക് 68 രൂപയ്ക്ക് ഒരു ജിബി 3ജി ഡേറ്റാ പ്ലാന്‍ നല്‍കുന്ന ബി.എസ്.എന്‍.എല്ലില്‍ നിന്നും മറ്റൊരു സന്തോഷ വാര്‍ത്ത്. ഇനിമുതല്‍ ബിഎസ്എന്‍എല്ലിന്റെ 2ജി 3ജി മൊബൈല്‍ ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഉപയോഗിക്കാത്ത ഡേറ്റാ അടുത്തതവണ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ കൂട്ടി ലഭിക്കും.

ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലെ 2ജി 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ വാര്‍ക്കാക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ ഉടനീളമുള്ള ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകുമെന്നും ബി.എസ്.എന്‍. എല്‍ അറിയിച്ചു.