സ്മാര്‍ട്ട്ഫോണിന് പകരം ഭാരം കുറഞ്ഞ ‘ലൈറ്റ് ഫോണ്‍’ എത്തുന്നു

single-img
20 May 2015

light-phoneഭാരം കുറഞ്ഞ കൂടുതൽ ദിവസം ചാർജ് നിൽക്കുന്നതുമായ ‘ലൈറ്റ് ഫോണ്‍’ എത്തുന്നു. ഇ-മെയിലോ  സാമൂഹ്യമാധ്യമങ്ങളോ ഉപയോഗിക്കേണ്ടെന്നുണ്ടെങ്കില്‍ സ്മാര്‍ട്ട്ഫോണിന് പകരം ‘ലൈറ്റ് ഫോണ്‍’ ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള വളരെ കനം കുറഞ്ഞ ഈ ഫോണ്‍ മെസേജ് അയയ്ക്കാനും കോള്‍ ചെയ്യാനും മാത്രം കഴിയുകയുള്ളൂ.

ഫോണില്‍നിന്ന് അകലെ ഒരു ഫോണ്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. വീട്ടില്‍നിന്ന് അകലെ നില്‍ക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി നല്‍കുകയും ചെയ്യാന്‍ കഴിയുന്നതാണിതെന്ന് കമ്പനി പറയുന്നു. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 20 ദിവസംവരെ ചാര്‍ജ്ജ് നില്‍ക്കുന്നതാണ് ഈ ഫോണ്‍. നിലവിലെ സ്മാര്‍ട് ഫോണിലെ മൊബൈല്‍ ആപ്ളിക്കേഷനുമായി ബന്ധിപ്പിച്ച് കോള്‍ ഫോര്‍വേഡിംഗ് ഉപയോഗിക്കുകയോ സിം ഇട്ട് ഉപയോഗിക്കുകയോ ചെയ്യാം.

ഡോട്ട് മാട്രിക്സ് എല്‍ഇഡിയാണ് സ്ക്രീന്‍. 38.5 ഗ്രാം മാത്രമാണ് ഭാരം. സ്റ്റാര്‍ട്ടപ്പുകളുടെയെല്ലാം തുടക്കമായ കിക്ക്സ്റ്റാര്‍ട്ടറിലൂടെ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ലൈറ്റ് ഫോണ്‍ വിപണിയിലെത്താനൊരുങ്ങുന്നത്.