ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 148മത് നിലയില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

single-img
19 May 2015

The Burj Khalifa stands in Dubai

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 148മത് നിലയില്‍ നിന്നും ചാടി ഒരു ആത്മഹത്യ. ദക്ഷിണാഫ്രിക്കയില്‍ നഴ്‌സായ 39 കാരി വനേസ നുനെസ് ആണ് ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടി തന്റെ ജീവശനാടുക്കിയത്.

പ്രണയ നൈരാശ്യത്തെത്തുടര്‍ന്നാണ് വനേസ ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഒരു ബിസിനസുകാരനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഏഴ് മാസം മുന്‍പ് യുവതി ഇസ്ലാം മതം സ്വീകരിച്ചതായും പറയപ്പെടുന്നു. യുവതിയുടെ വാട്‌സ് ആപ്പ്, ഫോണ്‍ മെസേജുകളില്‍ പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ വ്യക്തമാകുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മകളുടെ മരണ കാരണം വ്യക്തമാക്കാന്‍ ബുര്‍ജ് ഖലീഫയുടെ നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ലെന്നും വനേസയുടെ മാതാവ് ലിയോണ്‍ പറഞ്ഞു. ലോകത്തില്‍ തന്നെ ഇത്രയും ശ്രദ്ധാ കേന്ദ്രമായ ബുര്‍ജ് ഖലീഫയില്‍ എന്തുകൊണ്ട് സുരക്ഷ മാനദണ്ഡങ്ങള്‍ അധികൃതര്‍ പാലിയ്ക്കുന്നില്ലെന്നും ലിയോണ ചോദിച്ചു.