പഞ്ചായത്ത് അധികൃതര്‍ കൈയൊഴിഞ്ഞ് വര്‍ഷങ്ങളായി തകര്‍ന്നു ചളിക്കുളമായ റോഡ് നാട്ടുകാര്‍ പോത്തിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു

single-img
19 May 2015

POTHINGപഞ്ചായത്ത് അധികൃതര്‍ കൈയൊഴിഞ്ഞ റോഡ് പോത്ത് ഉദ്ഘാടനം നടത്തി. വര്‍ഷങ്ങളായി തകര്‍ന്നു ചളിക്കുളമായ റോഡ് പോത്തിനെക്കൊണ്ട് പ്രതീകാത്മക ഉദ്ഘാടനം നടത്തിയാണ് ജനങ്ങള്‍ പഞ്ചായത്തധികൃതരോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. പോത്താനി ശിവക്ഷേത്രത്തിന് സമീപമുള്ള പടിയൂര്‍, കാറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തകര്‍ന്ന റോഡിലാണ് പോത്ത് ഉദ്ഘാടനം നടത്തിയത്.

സമ്പൂര്‍ണ കുടിവെള്ള പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കാനായി പൊളിച്ചിട്ട റോഡാണ് മഴപെയ്തതോടെ ചെളിക്കുളമായത്. കാല്‍നടയാത്രപോലും ദുഷ്്കരമായ റോഡില്‍ പോത്താനി മുതല്‍ കല്ലന്തറ വരെ റോഡിനുള്ളലെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടഭീഷണിയുമുയര്‍ത്തുന്നുണ്ട്. നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടും കേള്‍ക്കാത്ത പഞ്ചായത്തധികൃതര്‍ക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം പുതിയ സമരരീതിയുമായി മുന്നോട്ടു വരികയായിരുന്നു.

റോഡിനു കുറുകെ കെട്ടിയ റിബണില്‍ പോത്തിനെ കൊണ്ട് കടിപ്പിച്ചാണ് റോഡ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഈ റോഡിന് പാസായിട്ടു ണെ്ടന്നും വാട്ടര്‍ അഥോറിട്ടി പൈപ്പിടല്‍ പൂര്‍ത്തി യാക്കാത്തതിനാലാണ് റോഡു പണി വൈകുന്നതെന്നുമാണ് ഇത്രനാളും പഞ്ചായത്ത് പറഞ്ഞി രുന്നതെങ്കിലും പൈപ്പിടല്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴി ഞ്ഞിട്ടും റോഡുപണി ആരംഭിച്ചിട്ടില്ല എന്നുള്ളതും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.