ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് വലന്‍സിയ

single-img
19 May 2015

19valencia2ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് വലന്‍സിയ. സ്പാനിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബ് വലന്‍സിയ ആണ് നേപ്പാള്‍ ജനതയ്ക്ക് നേപ്പാള്‍ ജനതയ്ക്ക് കൈത്താങ്ങേകാന്‍ ജേഴ്‌സിയിലെ പേരുകള്‍ നേപ്പാളി ഭാഷയില്‍ എഴുതി ശെമതാനത്തറങ്ങിയത്.

കളിക്കുശേഷം ഈ ജേഴ്‌സികള്‍ ലേലത്തില്‍ വിറ്റുകിട്ടുന്ന പണം നേപ്പാളി ജനതയ്ക്ക് നല്‍കാനാണ് ക്ലബിന്റെ തീരുമാനം. ഈ ഉദ്യമത്തിന് പിന്തുണയുമായി ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ്സും എത്തിയിരുന്നു.

ഞായറാഴ്ച്ച നടന്ന ലാലിഗ മത്സരത്തിലാണ് സെല്‍റ്റ വോഗയ്‌ക്കെതിരെ വലന്‍സിയ താരങ്ങള്‍ വ്യത്യസ്ത ജേഴ്‌സിയുമായി കളിച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടിയ മത്സരം സമനിലയിലായിരുന്നു.