വി.എസിനു പിബിയുടെ പരസ്യശാസന

single-img
18 May 2015

Achuthanandan_jpg_1241752fപരസ്യപ്രസ്താവനകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു സിപിഎം പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന. വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി താത്പര്യത്തിനു വിരുദ്ധമാണെന്നും പോളിറ്റ് ബ്യുറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രകാശ് കാരാട്ടും പിണറായി വിജയനുമടങ്ങുന്ന മുന്‍ നേതൃത്വമാണു സിപിഎമ്മിനെ ശിഥിലമാക്കിയെന്നും പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ പുതിയ സെക്രട്ടറിക്കുമുണ്‌ടെന്നും ഇതു കേന്ദ്ര നേതൃത്വം തിരുത്തുമെന്നുമായിരുന്നു ഞായറാഴ്ച വി.എസ് മാധ്യമങ്ങളോടു പറഞ്ഞത്.