ക്രൂരമായ ബലാത്സംഗത്തിനിരയായി 42 വര്‍ഷമായി ജീവച്ഛവമായി കഴിഞ്ഞ അരുണാ ഷാന്‍ബാഗ് ഒടുവില്‍ മരണത്തെ പുല്‍കി

single-img
18 May 2015

aruna

ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി ജീവച്ഛവമായി കഴിഞ്ഞ അരുണാ ഷാന്‍ബാഗ് (68) ഒടുവില്‍ മരണത്തെ പുല്‍കി. നില്‍ക്കാ മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അരുണ ഇന്ന് രാവിലെയാണ് ലോകത്തോട് വിട പറഞ്ഞത്.

നാല് പതിറ്റാണ്ടുകളോളം ബോധമില്ലാതെ ജീവച്ഛവമായി ആശുപത്രിക്കിടക്കയില്‍ കഴിയുന്ന അരുണയെ ദയാവധത്തിന് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

സോഹന്‍ലാല്‍ ദര്‍ഠ വാല്മീകി എന്ന അറ്റന്‍ഡര്‍ കെഇഎം ആശുപത്രിയുടെ ഡ്രസ്സിങ് മുറിയില്‍ വെച്ച് 1973 നവംബര്‍ 27ന് വൈകുന്നേരം വസ്ത്രം മാറുന്നതിനിടയിലാണ് അരുണയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടു കീഴ്‌പ്പെടുത്തിയപ്പോള്‍ അരുണയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലക്കുകയായിരുന്നു. അതിശനതുടര്‍ന്ന് അബോധാവസ്ഥയിലായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 42 വര്‍ഷമായി ജീവച്ഛവമായി അതേ നിലയില്‍ കിടക്കുകയായിരുന്നു.