വാഹനമിടിച്ച് രക്തം വാര്‍ന്നു റോഡരികില്‍ കിടന്ന അഞ്ചു വയസുകാരനെ രക്ഷിക്കാന്‍ മതാചാരം അവഗണിച്ച് തലപ്പാവഴിച്ച സിഖ് യുവാവിന് അഭിനന്ദനപ്രവാഹം

single-img
18 May 2015

HARMAN-SINGHവാഹനമിടിച്ച് രക്തം വാര്‍ന്നു റോഡരികില്‍ കിടന്ന അഞ്ചു വയസുകാരനെ സഹായിക്കാന്‍ യുവാവ് മതാചാരം അവഗണിച്ച് തന്റെ തലപ്പാവ് അഴിച്ചു. സിഖ് യുവാവായ ഹര്‍മാന്‍ സിങാണ് മതാചാരം അവഗണിച്ച് തലപ്പാവ് അഴിച്ചത്. സംഭവം വാര്‍ത്തയായതോടെ ഹര്‍മാന്‍ സിങ്ങിനെ തേടി ലോകത്തിന്‍െ റനാനാഭാഗത്തു നിന്നും വിമര്‍ശനങ്ങളേക്കാള്‍ അഭിനന്ദനങ്ങളെത്തുകയാണ്.

സഹോദരിക്കൊപ്പം സ്‌കൂളിലേക്കു പോകുകയായിരുന്ന അഞ്ചു വയസുകാരനെ ഹര്‍മാന്‍ സിങ്ങ് ഓക്‌ലന്‍ഡിലെ തന്റെ വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. കുട്ടിയുടെ തലപൊട്ടി വഴിയരികില്‍ കിടക്കുന്നതു കണ്ട ഹര്‍മാന്‍ സിങ് തന്റെ തലപ്പാവ് അഴിച്ച് പരിക്കേറ്റ കുട്ടിയുടെ തല ഉയര്‍ത്തിവെക്കുകയും വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ സംഭവത്തിന് സാക്ഷിയായ ഗഗന്‍ ധില്ലന്‍ എന്ന ആള്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടതാണ് വാര്‍ത്തയായത്. ഹര്‍മാന്റെ പ്രവൃത്തി മാതൃകാപരമാണെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ് കൂടുതലും.