കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നുവെന്ന് പര്‍വ്വേസ് മുഷറഫ്

single-img
18 May 2015

Pervez-Musharraf_2പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റും കരസേന മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ തോറ്റിരുന്നുവെന്ന വാദവുമായി രംഗത്ത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നുവെന്നും ഇന്ത്യയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്ന രീതിയിലായിരുന്നു പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രതിരോധമെന്നും മുഷറഫ് പറയുന്നു. ഇത് ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ പരിപാടിയില്‍ സംസാരിക്കവേ മുഷറഫ് പറഞ്ഞു.

പാക്കിസ്ഥാന്‍ സൈന്യത്തിനു പുറമെ അര്‍ധസൈനിക വിഭാഗത്തെയും യുദ്ധത്തില്‍ അണിനിരത്തിയതോടെ ഇവര്‍ ഇന്ത്യയെ നാലുവശങ്ങളില്‍ നിന്നും ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ിതിനെതുടര്‍ന്ന് ഇന്ത്യ പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തിയെന്നും മുഷറഫ് പറഞ്ഞു.

1999 മേയ് മുതല്‍ ജൂലൈ വരെ കശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്കു നുഴഞ്ഞുകയറിയതിനെ തുടര്‍ന്നാണ് കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.