ജനന സമയത്ത് പിഞ്ചുകുട്ടികളുടെ ശരീരത്ത് കയറിയ ബാധയൊഴുപ്പിക്കാന്‍ ഉത്തര്‍പ്രദേശില്‍ കുട്ടിയുടെ കൈവിരല്‍ തിളച്ച എണ്ണയില്‍ മുക്കുന്നു; ദുരാചാരങ്ങള്‍ മൂലം പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 45000 ത്തോളം കുരുന്നുകള്‍

single-img
18 May 2015

2dyVkTkജനനത്തില്‍ കുട്ടികളുടെ ശരീരത്തില്‍ കയറിയ ജമോഗ രാക്ഷസനെ ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശില്‍ നവജാതശിശുക്കളുടെ കൈവിരലുകള്‍ കത്തിക്കുന്നത് വ്യാപകമാകുന്നു. റായ്ബറേലി ജില്ലയിലും പരിസര പ്രദേശങ്ങളിലുമാണ് ഇത്തരം ദുരാചാരങ്ങള്‍ നടക്കുന്നശതന്ന് ആമരാഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുന്നു.

കുട്ടികളുടെ ശരീരത്തിലെ നിറവ്യത്യാസവും ശബ്ദത്തിലുള്ള വ്യത്യാസവും ഇടക്കിടെ ഛര്‍ദ്ദിക്കുന്നതും കൈകളും കാല്‍പാദങ്ങളും മരവിക്കുന്നതിനുമെല്ലാത്തിനും കാരണം ജമോഗ എന്ന രാക്ഷസന്റെ ഉപദ്രവമാണെന്നും ജമോഗ ശരീരത്തില്‍ കയറിയാല്‍ മരണം അടുത്തുവെന്നാണ് വിശവസമെന്നും ഗ്രാമീണര്‍ കരുതുന്നു. ഈ ഉപദ്രവം ഇല്ലാതാക്കാനാണ് നവജാതശിശുക്കളുടെ കൈവിരല്‍ തിളച്ച കടുകെണ്ണയില്‍ മുക്കുന്നത്. ഇതിലൂടെ ജമോഗയുടെ ശല്യം ഇല്ലാതാകുമെന്നും ഗ്രാമീണര്‍ പറയുന്നു.

കിഴക്കന്‍ യുപിയില്‍ ലാഗ് ബീഗും ഹവാ ബയാറുമാണ് ആണ് ശല്യമുണ്ടാക്കുന്നത്. അസുഖം വരുമ്പോള്‍ ഡോക്ടറെ സമീപിക്കുന്നതിന് പകരം മാതാപിതാക്കള്‍ മന്ത്രവാദികളുടെ അടുത്തേക്ക്് ആണ് കുട്ടികളെ കൊണ്ടുപോകുന്ന്. ഇത്തരം ദുരാചാരങ്ങള്‍ പ്രതിവര്‍ഷം 45,000ത്തോളം കുരുന്നുകളുടെ ജീവനെടുക്കുന്നുണ്ടെന്നും അന്ധവിശ്വാസത്തിനെതിരെ പോരാടുന്നവര്‍ പറയുന്നു.

ചെറിയ രോഗമാണെങ്കിലും അത് ജമോഗയുടെ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. ഇടക്കിടെയുള്ള ഛര്‍ദ്ദിയും മലവിസര്‍ജ്ജനവും അതിസാരം മൂലമാകാം. കൂടാതെ ന്യുമോണിയവും കുട്ടികളില്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇതിന് മികച്ച ചികിത്സ നല്‍കുന്നതിന് പകരം മന്ത്രിവാദികളെയാണ് മാതാപിതാക്കള്‍ സമീപിക്കുന്നത്. ആവശ്യമായി ചികിത്സ ലഭിക്കാത്തതു മൂലം കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഒരു താറാവിനെ കുട്ടിയുടെ അടുത്തേക്ക് കൊണ്ടുവരുക. താറാവ് കുട്ടിയുടെ അടുത്തേക്ക് പോകുന്നില്ലെങ്കില്‍ ഒരു കുട്ടിയുടെ ശരീരത്തില്‍ ജമോഗ കയറിയിട്ടുണ്ടെന്ന് വിശ്വസിക്കാമെന്നാണ് രഗാമീണര്‍ കരുതുന്നത്. ബാധ ഒഴിപ്പിക്കലിന്റെ ഫലമായി ഫലമായി പലകുട്ടികള്‍ക്കും കൈവിരല്‍ നഷ്ടപ്പെട്ടിട്ടുള്ളതായും ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കുന്നു.

റായ് ബറേലിയില്‍ ഇത്തരം ദുരാചാരങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരും തുറന്നുസമ്മതിക്കുന്നു. ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.