തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി ക്കിടക്കുമ്പോള്‍ റോഡിലെ വെള്ളപ്പൊക്ക നിവാരണത്തിന് 6 കോടി അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്ന കിഴക്കേക്കോട്ടയിലെ ഫ്ളക്‌സ് ബോര്‍ഡ് നവമാധ്യമങ്ങളില്‍ പടരുന്നു

single-img
18 May 2015

Kizhakkeതിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ റോഡിലെ നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിന് 6 കോടി അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്ന കിഴക്കേകോട്ടയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പടരുന്നു.

പഴവങ്ങാടി ക്ഷേത്രത്തിന് സമീപമാണ് കിഴക്കേകോട്ടയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 6 കോടി അനുവദിച്ച യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രി ശിവകുമാറിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് ശവച്ിരിക്കുന്നത്. ശിവകുമാറിന്റെയും ഉമ്മന്‍ ചാണ്ടിയുടേയും ചിത്രമടങ്ങിയതാണ് ഈ ഫഌ്‌സ് ബോര്‍ഡ്.

ഇത്തവണയും കിഴക്കേകോട്ടയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോടികള്‍ ഫണ്ടില്‍ നിന്നും അനുവദിച്ചതനുസരിച്ച് മഴക്കാലമാകുന്നതിന് മുമ്പ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമവും നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്ന് ഈ മഴയോടെ ബോദ്ധ്യമായി. കിഴക്കേകോട്ടയും തമ്പാനൂരുമാണ് നഗരത്തില്‍ വെള്ളക്കെട്ടില്‍ ദുരിതം അനുഭവിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍.