മദ്യലഹരിയില്‍ കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറത്താനെത്തിയ പൈലറ്റിനെ ഷാര്‍ജയില്‍ അറസ്റ്റു ചെയ്തു

single-img
17 May 2015

airഷാര്‍ജയില്‍ നിന്നും കൊച്ചി വഴി ഡല്‍ഹിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന എയര്‍ ഇന്ത്യ 934 വിമാനത്തിന്റെ പൈലറ്റ് മദ്യപിച്ച് വിമാനം പറത്താനെത്തിയ കുറ്റത്തിന് ഷാര്‍ജയില്‍ അറസ്റ്റിലായി. പൈലറ്റിന്റെ അറസ്റ്റിനെ തുടര്‍ന്ന് 120 യാരതക്കാരുമായി കൊച്ചിയിലേക്ക് വരേണ്ട വിമാനം പുറപ്പെടാന്‍ 4 മണിക്കൂറോളം വൈകി.

പൈലറ്റ് സെക്യൂരിറ്റി ചെക്കിംഗിനുള്ള ക്യൂവില്‍ നില്‍ക്കുമമ്പാഴാണ് മദ്യപിച്ചിട്ടുള്ളതായി സ്റ്റാഫിന് സംശയം തോന്നിയത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയിലുള്ളവര്‍ ഇയാളെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി വ്യക്തമായതോടെ ഉമദ്യാഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

പൈലറ്റ് അറസ്റ്റിലായി വിവരം എയര്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചുവെങ്കിലും ഷാര്‍ജയിലേക്കുള്ള വിമാനം പറത്തുമ്പോള്‍ പൈലറ്റ് മദ്യപിച്ചിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

മദ്യപിച്ച് ജോലിക്കെത്തുന്നത് കുറ്റമാണെങ്കിലും തുടര്‍ച്ചയായി മൂന്നുവട്ടം പിടിയിലായാല്‍ മാത്രമേ പൈലറ്റ് ലൈസന്‍സ് റദ്ദാക്കൂ എന്ന രീതിയില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ പൈലറ്റുമാര്‍ക്കുള്ള നിയമത്തില്‍ ഇളവു നല്‍കിയിരുന്നു.