15 ദിവസത്തിനുള്ളില്‍ വര്‍ദ്ധിച്ചത് പെട്രോളിന് ഏഴു രൂപയും ഡീസലിന് അഞ്ച് രൂപയും

single-img
16 May 2015

petrol_price_hike_z8gqdപെട്രോള്‍ ലീറ്ററിന് 3.13 രൂപയും ഡീസലിനു ലീറ്ററിന് 2.71 രൂപയുമായി കുത്തനെ കൂട്ടിയതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ എണ്ണവിലയിലുണ്ടായിരിക്കുന്ന വ്യത്യാസം പെട്രോളിന് ഏഴു രൂപയും ഡീസലിന് അഞ്ച് രൂപയുമായി. കൂട്ടത്തില്‍ ഇതിനോടൊപ്പം സംസ്ഥാനങ്ങള്‍ ചുമത്തുന്ന അധിക നികുതികള്‍ കൂടിയാകുമ്പോള്‍ വില വ്യത്യാസം വീണ്ടുമുയരുമെന്നാണ് സൂചന.

വരുന്നത് നല്ല നാളുകളാണെന്ന സൂചന നല്‍കി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജനങ്ങളുടെ തലയില്‍ ഇടിത്തീ വീഴ്ത്തിയുള്ള ഇന്ധന വില വര്‍ദ്ധന നടപ്പിലാക്കിയത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ ന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനെ തുടര്‍ന്നാണ് വിലവര്‍ധനവ്. കഴിഞ്ഞമാസം 30ന് പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും ഫെബ്രുവരി 16ന് പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയും വില കൂട്ടിയിരുന്നു.