വെബ്‌സൈറ്റില്‍ നിന്നും ഇഷ്ടപ്പെട്ട മദ്യം ബുക്ക് ചെയ്ത് പണമടച്ചാല്‍ ലഭിക്കുന്ന നമ്പരുമായി കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയില്‍ ചെന്നാല്‍ ക്യു നില്‍ക്കാതെ മദ്യം വാങ്ങാം

single-img
16 May 2015

Consumerfedഇനി ക്യു നില്‍ക്കാതെ ഓണ്‍ലൈനായി അടച്ച ബില്ല് കാണിച്ച് മദ്യം വാങ്ങാം. ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവമായി കണ്‍സ്യൂമര്‍ഫെഡ് എത്തിക്കഴിഞ്ഞു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും.

കണ്‍സ്യൂമര്‍ഫെഡ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മദ്യത്തില്‍നിന്ന് ഇഷ്ടപ്പെട്ടവ ബുക്ക് ചെയ്ത് പണമടച്ചാല്‍ ലഭിക്കുന്ന ബില്ലോ, കോഡ് നമ്പരോ ആയി കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയില്‍ ചെന്നാല്‍ മദ്യം ലഭിക്കുന്ന സൗകര്യമാണ് മദ്യപാനികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മദ്യത്തിനായി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന ശേഷം കണ്‍സ്യൂമര്‍ ഫെഡിന്റെ ഭാഗത്ത്‌നിന്നുണ്ടാകുന്ന നവീന പദ്ധതിയാണ് ഓണ്‍ലൈന്‍ ലിക്കര്‍ സെയില്‍.

മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനായി കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള ജീവനക്കാര്‍ ക്യൂവില്‍ നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് ബില്ലിംഗ് മെഷനീനുമായി എത്തുന്ന പദ്ധതിയും കണ്‍സ്യൂമര്‍ ഫെഡിന്റെ ആലോചനയിലുണ്ട്. ഇതിന് ആവശ്യമായി വരുന്ന ബില്ലിംഗ് മെഷീനുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വാങ്ങിയിട്ടുള്ളതിനാല്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നത് അനുസരിച്ച് പദ്ധതി നടപ്പാകുമെന്നാണ് അറിയുന്നത്.