മോദിയുടെ ചൈന സന്ദർശനം: അദാനിയും എയർടെലും സ്വന്തമാക്കിയത് 22 ബില്ല്യൺ ഡോളറിന്റെ വമ്പൻ കരാറുകൾ

single-img
16 May 2015

modiപ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശനത്തിന്റെ ഭാഗമായി മോദിയുടെ ഇഷ്ട വ്യവസായ ഗ്രൂപ്പുകളായ അദാനി ഗ്രൂപ്പും എയർടെലും ചൈനയിൽ സ്വന്തമാക്കിയത് വമ്പൻ കരാറുകൾ.22 ബില്ല്യൺ ഡോളറിന്റെ വ്യാവസായിക കരാറുകളാണു അദാനിയും എയർടെലും ഉൾപ്പെടെയുള്ള ബിസ്നസ് ഗ്രൂപ്പുകൾ ചൈനയിൽ സ്വന്തമാക്കിയത്.

പാരമ്പര്യേതര ഊർജം, വൈദ്യുതി അടിസ്ഥാന, ഉരുക്ക്, ചെറുകിട & ഇടത്തരം വ്യവസായ ഉടമ്പടികളാണു ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകൾ സ്വന്തമാക്കിയത്.

ഭാരതി എയർടെൽ 2.5 ബില്യൺ ഡോളറിന്റെ ക്രഡിറ്റ് സൌകര്യം ചൈന ഡവലെപ്പ്മെന്റ് ബാങ്കിൽ നിന്നും ഇന്റസ്റ്റിയൽ & കോമേഴ്സിയൽ ബാൽ ഓഫ് ചൈനയിൽ നിന്നും സ്വന്തമാക്കി.

ചൈനയിൽ വാതക വൈദ്യുതി പ്രകൃതിവാതക മേഖലയിലെ നിക്ഷേപം പര്യവേക്ഷണത്തിനുള്ള കരാർ അദാനി പോർട്ട് സ്വന്തമാക്കി കൂടാതെ സഹോദര തുറമുഖങ്ങളായി അദാനി പോർട്ടിന്റെ മുന്ദ്ര പോർട്ടും ഗ്വാങ്ജോ പോർട്ടും തമ്മിൽ പ്രവർത്തിയ്ക്കാനും ധാരണയായി