മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം വേദി പങ്കിടാന്‍ കത്തോലിക്കാ ബാവ വിസമ്മതിച്ചു; തിരുവഞ്ചൂര്‍ പ്രസംഗിക്കാനാകതെ മടങ്ങി

single-img
16 May 2015

THIRUVANCHOORമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം വേദി പങ്കിടാന്‍ സഭാ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ വിസമ്മതിച്ചതിനെ തുടര്‍ന്ന് തിരുവഞ്ചൂരിന് പ്രസംഗിക്കാനാവാതെ വേദി വിടേണ്ടി വന്നു. ഓര്‍ത്തഡോക്‌സ് സഭ യു.ഡി.എഫ് വിരുദ്ധ നിലപാട് കടുപ്പിച്ചതിന്റെ തുടര്‍ച്ചയായി മന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിലെ അതൃപ്തി ബാവ പരസ്യമായി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തിരുവഞ്ചൂര്‍ വേദി വിട്ടത്.

മാണി ഗ്രൂപ്പ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് പി.സി. ചാണ്ടിയുടെ മകന്‍ തോമസ് ചാണ്ടി ശെമ്മാച്ചന്‍ ആകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്തിനു സമീപം പള്ളം സെന്റ്‌പോള്‍സ് പള്ളിയില്‍ എത്തിയ മന്ത്രി എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിനൊപ്പം കാതോലിക്കബാവയുടെ മെത്രാഭിഷേകത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ബാവയെ അനുമോദിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. ഫാദര്‍ എം.പി. ജോര്‍ജ് സ്വാഗത പ്രസംഗം നടത്തുമ്പോഴായിരുന്നു തിരുവഞ്ചൂര്‍ വന്നതും വേദിയിലിരുന്നതും.

എന്നാല്‍ സ്വാഗത പ്രസംഗത്തിനു ശേഷം സംസാരിച്ച ബാവ യു.ഡി.എഫിലെ ആറു മന്ത്രിമാരെ ബഹിഷ്‌കരിക്കാനുള്ള സഭാ സിനഡ് തീരുമാനം നിലനില്ക്കുന്നതിനാല്‍ തനിക്ക് മന്ത്രി തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാന്‍ കഴിയിലെ്ന്ന് പരസ്യമായി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, കെ. ബാബു, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ് എന്നിവരെ ബഹിഷ്‌കരിക്കാനുള്ള സഭാ തീരുമാനം സഭാദ്ധ്യക്ഷനെന്ന നിലയില്‍ അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

ബാവയുടെ പ്രസംഗത്തിനു ശേഷം മുന്‍ സെമിനാരി പ്രിന്‍സിപ്പല്‍ ജേക്കബ് കുര്യനെയാണ് പ്രസംഗിക്കാന്‍ ക്ഷണിച്ചത്. ഇതോശട മന്ത്രി മവദിയില്‍ നിന്നും പുറത്തുപോകുകയായിരുന്നു.