ജൂണിനു മുമ്പേ സംസ്ഥാനത്തിലുള്ള അഴുക്ക് ചാലുകളിലും ഓടകളിലുമുള്ള കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം

single-img
16 May 2015

Operation Ananthaതിരുവനന്തപുരത്ത് അഴുക്കുചാലുകള്‍ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയ ‘ഓപറേഷന്‍ അനന്ത’ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് ശസക്രട്ടറി ജിജി തോംസണ്‍ ജില്ലാകളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പു തന്നെ കേരളത്തിലെ മുഴുവന്‍ അഴുക്കുചാല്‍ക്കയ്യേറ്റങ്ങളും ഒഴിപ്പിക്കാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു നേരിടാവുന്ന തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍മദ്ദശമുണ്ട്.

ഓടകള്‍ കയ്യേറി നടന്ന നിര്‍മാണങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായെന്നു വ്യക്തമാണെന്നും ഇതിനു പരിഹാരമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും. ചീഫ് സെക്രട്ടറി പറഞ്ഞു. നാടിനെ വെള്ളക്കെട്ടിലേക്കു തള്ളിവിടാതിരിക്കാന്‍ മുഴുവന്‍ അഴുക്കുചാലുകളും തുറന്നേ മതിയാകുവെന്നും ഓടകള്‍ കയ്യേറിയുള്ള എല്ലാ നിര്‍മിതികളും നിര്‍ദയം പൊളിച്ചുകളയുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള പദ്ധതിയല്ല ഓപറേഷന്‍ അനന്തയെന്നും ഓവുചാലുകളും അഴുക്കുചാലുകളും കയ്യേറിയത് ഒഴിപ്പിക്കാന്‍ മാത്രമുള്ളതാണെന്നും അദ്ദേഹം സറിയിച്ചു. ഇതു മഴക്കാലം മുന്നില്‍ കണ്ടുള്ള പ്രത്യേക നടപടിയാണ്. ദുരന്തനിവാരണ നിയമപ്രകാരം വെള്ളക്കെട്ട് ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം കലക്ടര്‍മാര്‍ക്കു ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാം. ഖരമാലിന്യം സംസ്‌കരിക്കാനും പ്ലാസ്റ്റിക് ഘട്ടംഘട്ടമായി നിരോധിക്കാനും ഓപറേഷന്‍ അനന്തയുടെ ഭാഗമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.