കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിഎസ്‌സി പാസായവര്‍ക്ക് നല്‍കിയത് എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്

single-img
16 May 2015

University-Of-Calicut-1-300x171ബിഎസ്‌സി സര്‍ട്ടിഫിക്കറ്റിന് പകരം കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിബിഎസ് പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതി. മാത്രമല്ല മറ്റ് പല കോഴ്‌സുകളുടേയും സര്‍ട്ടിഫിക്കറ്റുകളും മാറിയാണ് നല്‍കുനന്നതെന്ന് ആരോപിച്ച് ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിരുന്നത് സര്‍വകലാശാലയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്നായിരുന്നു. ഈ സ്ഥാനത്ത് വി.സിയുടെ ഓഫീസ് നേരിട്ടു നിയന്ത്രണമേറ്റെടുത്തതാണ് പഴവിന് കാരണമെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.

എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ സലാം പറയുന്നത് അഞ്ചുലക്ഷം സര്‍ട്ടിഫിക്കറ്റ് അച്ചടിച്ചപ്പോള്‍ അഞ്ചുപരാതികള്‍ മാത്രമാണ് ലഭിച്ചതെയുള്ളുവെന്നാണ്. സോഫ്റ്റവെയര്‍ തകരാറാണ് പിഴവിന് കാരണമെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.