മഅദനി കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം വേണമെന്ന് ബെംഗുളൂരു കോടതി

single-img
15 May 2015

madani-case.transfer_
അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബെംഗുളൂരു സ്‌ഫോടന കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം വേണമെന്ന് ബെംഗുളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി. കര്‍ണാടക ഹൈക്കോടതി മുഖേന സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ നവംബര്‍ 14ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിക്ക് വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതിനെതുടര്‍ന്നാണ് വിചാരണ തീരുന്നതുവരെ മഅദനിക്കു സുപ്രീം കോടതി ജാമ്യമനുവദിച്ചത്. സര്‍ക്കാര്‍ പറഞ്ഞ കാലാവധി കഴിഞ്ഞ മാര്‍ച്ച് 14ന് അവസാനിച്ചതിനു പിന്നാലെയാണ് വിചാരണ തീരാന്‍ രണ്ടുവര്‍ഷം കൂടി മവണമെന്ന നിലപാടുമായി ബെംഗളൂരു കോടതി രംഗശത്തത്തിയത്.

വിചാരണ നാലു മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധിയെ തകിടം മറിക്കുന്നസാഹചര്യത്തിലൂടെയാണ് ശപായ്‌ക്കോണ്ടിരിക്കുന്നതെന്ന് മഅദനി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഹാരീസ് ബീരാന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ അഞ്ചു വര്‍ഷമായി നടന്ന വിചാണ ബെംഗുളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റുകയാണുണ്ടായതെന്നും മഅദനി ആരോപിക്കുന്നു.