ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറുടെയും ഷെയ്ണ്വോണിന്റെയും നേതൃത്വത്തില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളുടെ ട്വന്റി-20 ലീഗ് വരുന്നു
ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങൾ വീണ്ടും പാഡണിയുന്നു. സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഷെയ്ൻ വോൺ, റിക്കി പോണ്ടിംഗ് ,ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ ക്രിക്കറ്റ് മാഹാരഥന്മാരുടെ കളി ഇനി കാണാൻ കഴിയില്ലെന്ന് സങ്കടപ്പെടുന്നവർക്കായി ശുഭവാര്‍ത്ത പുറത്തുവരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ച താരങ്ങളെ വീണ്ടും മൽസര രംഗത്തേക്ക് തിരികെ കൊണ്ടുവരുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിനായി സച്ചിൻ തെൻഡുൽക്കർ, ഷെയ്ൻ വോൺ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ശ്രമമാരംഭിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു.
റിക്കി പോണ്ടിങ്, ആഡം ഗിൽക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കൽ വോഗൻ, ആൻഡ്രൂ ഫ്ലിന്റോഫ്, ജാക്വസ് കാലിസ് തുടങ്ങിയ താരങ്ങളും ഇതിലുൾപ്പെടുന്നു. ഇതിനോടകം 28 താരങ്ങളുമായി ഇവര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വാര്‍ത്തകള്‍. ക്രിക്കറ്റ് ഓൾ സ്റ്റാർസ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂർണമെന്റിൽ 15 ട്വന്റി20 മൽസരങ്ങളാണ് ഉണ്ടാവുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന മൽസരങ്ങളുടെ ആദ്യ പതിപ്പ് ഈ വർഷം സെപ്റ്റംബറിൽ യുഎസിൽ അരങ്ങേറുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരാള്‍ക്ക് ഒരു മത്സരത്തിന് 30,000 യുഎസ് ഡോളറാണ് ഇപ്പോള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.
അതേസമയം, വിരമിച്ച താരങ്ങൾ സ്വന്തമായി ക്രിക്കറ്റ് ലീഗ് തുടങ്ങിയാൽ അത് ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള നല്ല രീതിയിൽ നടന്നുവരുന്ന ട്വന്റി20 ടൂർണമെന്റുകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഐപിഎല്ലിന് ബദലായി എസ്സെൽ ഗ്രൂപ്പ് പുതിയ വിമത ക്രിക്കറ്റ് ലീഗ് തുടങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് വിരമിച്ച താരങ്ങള്‍ പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങുന്നതെന്ന വാര്‍ത്തകള്‍ വരുന്നത്.